പൊന്നാനി : നേപ്പാളിലേക്ക് തീർഥയാത്ര പോയ പൊന്നാനി തൃക്കാവ് സ്വദേശികളായ നാലംഗ കുടുംബത്തെ കാണാതായി. ഓസ്ട്രേലിയൻ പൗരത്വമുള്ള ശ്രീധരൻ അയ്യർ (54), ഭാര്യ ലക്ഷ്മി, മക്കളായ റിഷദ് (24), രുദ്ര (22) എന്നിവരുമായാണ് ബന്ധുക്കൾക്ക് ആശയവിനിമയം നഷ്ടമായത്.
കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് ഇവർ ഓസ്ട്രേലിയയിൽനിന്ന് കാഠ്മണ്ഡു വിമാനത്താവളത്തിലെത്തിയത്. നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിന് ഏകദേശം മൂന്ന് മണിക്കൂർ മുൻപാണ് ഇവർ നാട്ടിലെ ബന്ധുക്കളുമായി ഫോണിൽ അവസാനമായി സംസാരിച്ചത്.
പ്രദേശത്ത് മിന്നൽ പ്രളയത്തിൽ നിരവധി മലയാളികളെ കാണാതായെന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് ഈ വാർത്തയും പുറത്തുവരുന്നത്.

