വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ കൂടുതൽ പ്രകോപനപരമായ നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര ഊർജ്ജ ഗതാഗതത്തിൽ ഏറെ നിർണായകമായ ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്ന് പുനർനാമകരണം ചെയ്യണമോ എന്ന ചോദ്യവുമായി ട്രംപ് രംഗത്തെത്തി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ (Truth Social) ട്രംപ് ഈ പ്രസ്താവന നടത്തിയത്. “ഇപ്പോൾ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അമേരിക്കയുടെ നിയന്ത്രണത്തിലാണ്. ഇനി ഇതിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റേണ്ടതുണ്ടോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളും ഉപരോധങ്ങളും ശക്തമാക്കുന്നതിനിടയിലാണ് ഇത്തരം പ്രസ്താവനകളുമായി അമേരിക്കൻ പ്രസിഡന്റ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

