‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’: പാക് മാധ്യമപ്രവർത്തകന് രൂക്ഷ മറുപടിയുമായി എസ്. ജയശങ്കർ

26 September 2026
‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’: പാക് മാധ്യമപ്രവർത്തകന് രൂക്ഷ മറുപടിയുമായി എസ്. ജയശങ്കർ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ സമ്മേളനത്തിനിടെ, ഭീകരവാദവുമായി ബന്ധപ്പെടുത്തി ചോദ്യം ചോദിച്ച പാകിസ്ഥാൻ മാധ്യമപ്രവർത്തകന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’ എന്നായിരുന്നു ജയശങ്കറിന്റെ തിരിച്ചടി.

ലൈബീരിയൻ വിദേശകാര്യമന്ത്രി സാറ ബെയ്സോളോ ന്യാൻതിയുമായി ചേർന്ന് നടപ്പിലാക്കിയ കടൽപ്പാത സുരക്ഷാ കൂട്ടായ്മയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് സംഭവം. വാർത്താസമ്മേളനത്തിന്റെ അവസാന ഘട്ടത്തിൽ ഒരു പാകിസ്ഥാൻ റിപ്പോർട്ടർ ഇടപെട്ട്, “ഇന്ത്യ എപ്പോഴാണ് പാകിസ്ഥാനിൽ ഭീകരവാദം സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കുക?”എന്ന് ചോദിക്കുകയായിരുന്നു.

ചോദ്യം കേട്ട ഉടൻ തന്നെ വിദേശകാര്യമന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചു. തുടർന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവതനേനിയും മാധ്യമപ്രവർത്തകനോട് “നിങ്ങൾക്ക് അർഹമായ മറുപടി വ്യക്തമായി തന്നെ ലഭിച്ചുവല്ലോ” എന്ന് വ്യക്തമാക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം യുഎൻ ആസ്ഥാനത്തേക്ക് പ്രവേശിക്കുകയായിരുന്ന പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോട് ഒരു ഇന്ത്യൻ മാധ്യമപ്രവർത്തക “പാകിസ്ഥാൻ എപ്പോഴാണ് ഭീകരവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുക?”എന്ന് ചോദിച്ചത് വലിയ വാർത്താശ്രദ്ധ നേടിയിരുന്നു.