കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി തടയൽ നിയമപ്രകാരം പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇ.ഡി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് വിധി.
ഇ.ഡി നൽകിയ കത്തിൽ പ്രാഥമിക അന്വേഷണം മാത്രം തുടരുന്നതിനിടെയാണ് അഴിമതി തടയൽ നിയമപ്രകാരം നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസെന്ന സർക്കാരിന്റെ നിലപാട് തള്ളി. ഇ.ഡി മുദ്രവെച്ച കവറിൽ സമർപ്പിച്ച തെളിവുകളും രേഖകളും കേസിൽ നിർണായകമായി മാറിയിരുന്നു.

