കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുര്‍ ചുമതലയേൽക്കും

13 October 2026
കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുര്‍ ചുമതലയേൽക്കും

ദില്ലി: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ ചുമതലയേൽക്കും. സിക്കിമിന്റെ ഗവർണർ ആയിരുന്നു അദ്ദേഹം. രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണർ ആയി ചുമതലയേൽക്കും. കേരള ഗവർണർ ആയിരിക്കെ തന്നെ രാജേന്ദ്ര ആർലേക്കറിന് തമിഴ്നാടിന്റെ അധിക ചുമതല നൽകിയിരുന്നു. സുധ യാദവ് കർണാടക ഗവർണർ ആകും.

ബിജെപിയുടെയും ആർഎസ്എസിന്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിന്റെ ചുമതലയുള്ള ബിജെപി നേതാവായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള നേതാവാണ്.