എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

15 October 2026
എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

മലപ്പുറം: കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നായ എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി എത്തിച്ച 10.5 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ ടി.പി. (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത്. ഇതിൽ മിനു ജാസ്മിൻ യൂട്യൂബറാണ്.