വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി കേന്ദ്രസർക്കാർ ഒരു വർഷം കൂടി നീട്ടി

2 July 2026
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി കേന്ദ്രസർക്കാർ ഒരു വർഷം കൂടി നീട്ടി

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി കേന്ദ്രസർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടിനൽകി. ഇതോടെ 2027 ജൂലൈ വരെ അദ്ദേഹത്തിന് വിദേശകാര്യ സെക്രട്ടറിയായി തുടരാനാകും.

എസ്. ജയശങ്കറിന് ശേഷം ഇത്തരത്തിൽ കാലാവധി നീട്ടിനൽകപ്പെടുന്ന രണ്ടാമത്തെ വിദേശകാര്യ സെക്രട്ടറിയാണ് വിക്രം മിസ്രി.

രാജ്യം അതീവ പ്രാധാന്യത്തോടെ നോക്കിക്കണ്ട ‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള നിർണായക പ്രതിസന്ധി ഘട്ടങ്ങളിൽ പങ്കാളിത്ത രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തമാക്കാൻ മുന്നിൽ നിന്ന് നേതൃത്വം നൽകിയത് വിക്രം മിസ്രിയാണ്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യയുടെ ഔദ്യോഗിക നയതന്ത്ര വക്താവായി അന്താരാഷ്ട്ര തലത്തിൽ നിറഞ്ഞുനിന്നത് അദ്ദേഹമായിരുന്നു.