ന്യൂഡൽഹി: രാജ്യത്ത് വിപിഎൻ (വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.
ഇന്ത്യയിൽ നിരോധിക്കപ്പെട്ട ആപ്പുകളും വെബ്സൈറ്റുകളും സന്ദർശിക്കാൻ ആളുകൾ വ്യാപകമായി വിപിഎൻ ഉപയോഗിക്കുന്നത് തടയുകയാണ് ഈ പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
2021-ലെ ഐടി നിയമപ്രകാരം വലിയ സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളതിന് സമാനമായ സുരക്ഷാചട്ടക്കൂടാണ് ഇനി വിപിഎൻ സേവനദാതാക്കൾക്കും ബാധകമാക്കുക.
വിപിഎൻ സേവനം നൽകുന്ന വിദേശ കമ്പനികൾ ഉൾപ്പെടെയുള്ളവ ഇന്ത്യയിൽ തങ്ങളുടെ ഔദ്യോഗിക ഓഫീസ് തുറക്കേണ്ടി വരും.കേന്ദ്ര അന്വേഷണ ഏജൻസികളുമായും (CERT-In) സർക്കാരുമായും കൃത്യമായി സഹകരിക്കുന്നതിനായി പ്രത്യേക കംപ്ലയൻസ് ഓഫീസർമാരെ കമ്പനികൾ ഇന്ത്യയിൽ നിയമിക്കണം.സർക്കാർ നിർദേശിക്കുന്ന സുരക്ഷാചട്ടങ്ങളും നിയമങ്ങളും പാലിക്കാൻ തയ്യാറാകാത്ത പക്ഷം, കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ജയിൽശിക്ഷ ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ നേരിടേണ്ടി വരും.എന്നിങ്ങനെയാണ് പുതിയ നിയമത്തിലെ പ്രധാന നിർദേശങ്ങൾ.

