ആഗസ്റ്റ് 15 മുതൽ സ്റ്റേഷൻ ചുമതല വീണ്ടും എസ്.ഐമാർക്ക്

11 July 2026
ആഗസ്റ്റ് 15 മുതൽ സ്റ്റേഷൻ ചുമതല വീണ്ടും എസ്.ഐമാർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) ചുമതല വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് (SI) നൽകാനുള്ള തീരുമാനം വരാനിരിക്കുന്ന ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും.

സി.ഐമാരിൽ നിന്നും സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക് തിരികെ നൽകണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ (DGP) ശുപാർശയ്ക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതോടെയാണ് ഈ നടപടി.

സംസ്ഥാനത്തെ 64 സുപ്രധാന സ്റ്റേഷനുകളിൽ ഒഴികെയായിരിക്കും ഈ മാറ്റം. ഈ 64 വലിയ സ്റ്റേഷനുകളിൽ സി.ഐമാർ തന്നെ SHO ആയി തുടരും.

സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറുന്ന സി.ഐമാർക്ക് മൂന്നോ നാലോ സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയായിരിക്കും ഇനി മുതൽ നൽകുക.

പുതിയ മാറ്റം പ്രായോഗികമാക്കുന്നതിന് മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥരുടെ ജില്ലാതല പരിശീലനം ഉടൻ പൂർത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.