പവർ കട്ട്: “പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും” – യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് വി. ശിവൻകുട്ടി

16 July 2026
പവർ കട്ട്: “പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും” – യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണത്തിൽ യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും സി.പി.ഐ.എം നേതാവുമായ വി. ശിവൻകുട്ടി രംഗത്ത്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ശിവൻകുട്ടിയുടെ പരിഹാസം.

“പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും” ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ.. എന്നാണ് വി. ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെന്നും പ്രതിസന്ധി നിലനിൽക്കുന്നതിനാൽ നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് പറയാനാകില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു.