പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

17 July 2026
പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഔദ്യോഗിക വെബ് സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കും.

ഗൾഫ് മേഖലയിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ഫലപ്രഖ്യാപനം നടത്തുന്നത്. സാങ്കേതിക കാരണങ്ങളാൽ രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഫലം ഇന്ന് പുറത്തുവിടുന്നത്.

ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഫലം ലഭ്യമാകും:

www.dhsekerala.gov.in

www.results.hse.kerala.gov.in

www.keralaresults.nic.in

www.results.kite.kerala.gov.in

www.results.kerala.gov.in

ഇതുകൂടാതെ ഡിജിലോക്കർ, പിആർഡി ലൈവ്, സഫലം കൈറ്റ് മൊബൈൽ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.