സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി ഉത്തരവായി

17 July 2026
സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ നൽകിയും തസ്തികകളിൽ മാറ്റം വരുത്തിയും സർക്കാർ പുതിയ ഉത്തരവിറക്കി.

കായിക വകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന് മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് സെക്രട്ടറി ഷർമിള മേരി ജോസഫിന് ആയുഷ് വകുപ്പിന്റെയും, ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലമിന് കയർ വകുപ്പിന്റെയും അധിക ചുമതലകൾ നൽകി.

കെ. ഇമ്പശേഖറിനെ ജല അതോറിറ്റി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി സാംസ്കാരിക വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഇതിനൊപ്പം സഹകരണ രജിസ്ട്രാറുടെ ചുമതലയും അദ്ദേഹം വഹിക്കും. എസ്. പ്രേം കൃഷ്ണനാണ് ജല അതോറിറ്റിയുടെ പുതിയ എം.ഡി.

ഡൽഹി റസിഡൻറ് കമ്മീഷണർ പുനീത് കുമാറിന് അന്തർ സംസ്ഥാന നദീജല വിഷയങ്ങളുടെ അധിക ചുമതലയും, ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. സുഹാസിന് ഭവന നിർമ്മാണ വകുപ്പിന്റെ അധിക ചുമതലയും നൽകി വിപുലമായ ക്രമീകരണങ്ങളാണ് സർക്കാർ വരുത്തിയിരിക്കുന്നത്.