ടാറ്റ കപ്പൽ നിർമ്മാണശാല നിർമിക്കുന്നില്ല; മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

17 July 2026
ടാറ്റ കപ്പൽ നിർമ്മാണശാല നിർമിക്കുന്നില്ല; മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമ്മാണ പദ്ധതിക്കായി ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപയുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി കമ്പനി അധികൃതർ.

കേരളത്തിൽ മാത്രമല്ല, രാജ്യത്ത് ഒരിടത്തും കപ്പൽ നിർമ്മാണശാല ആരംഭിക്കാൻ ടാറ്റ ഗ്രൂപ്പിന് നിലവിൽ പദ്ധതികളില്ലെന്ന് കമ്പനി വിശദീകരിച്ചു. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ സാമ്പത്തിക മാധ്യമമായ ‘ഇക്കണോമിക് ടൈംസ്’ ആണ് ഈ വാർത്ത പുറത്തുവിട്ടത്.

ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന കാര്യം ആദ്യം അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗിനോടും, പിന്നീട് കൊച്ചിയിൽ നടന്ന മാരിറ്റൈം സെമിനാർ വേദിയിലും മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു.