തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി കെ.എസ്.ഇ.ബി.ക്ക് 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി.
ഒരു വർഷത്തേക്കാണ് അധിക വൈദ്യുതി വാങ്ങുന്നത്. കെ.എസ്.ഇ.ബി. സമർപ്പിച്ച കരാർ അപേക്ഷ പരിശോധിച്ച ശേഷമാണ് റെഗുലേറ്ററി കമ്മീഷൻ്റെ അംഗീകാരം. യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങുക.
ദുർബലമായ മൺസൂൺ കാരണം അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നതും പീക്ക് സമയങ്ങളിൽ ഉപഭോഗം വൻതോതിൽ വർദ്ധിച്ചതുമാണ് പ്രതിസന്ധി ഇരട്ടിയാക്കിയത്.

