ടാറ്റയുമായി ചർച്ച നടത്തിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല: വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

19 July 2026
ടാറ്റയുമായി ചർച്ച നടത്തിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല: വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ടാറ്റ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം കള്ളമല്ലെന്ന് വ്യക്തമാക്കി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.

ടാറ്റാ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നുവെന്നും, മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രോജക്ടിന്റെ തുടർച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ടാറ്റ സംസ്ഥാനത്ത് പതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ജൂൺ 29-നാണ് ടാറ്റ പ്രതിനിധികളുമായുള്ള നിർണായക ചർച്ച നടന്നതെന്നും അതിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ ചർച്ചയുടെ ചിത്രങ്ങളും കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.