തിരുവനന്തപുരം: സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് വലിയ ആശ്വാസമേകി റബ്ബറിന്റെ താങ്ങുവില കിലോയ്ക്ക് 250 രൂപയായി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി.
200 രൂപയായിരുന്ന താങ്ങുവിലയാണ് 250 രൂപയായി ഉയർത്തിയത്. സംസ്ഥാന ബജറ്റിൽ നടത്തിയ പ്രഖ്യാപനത്തിനാണ് ഔദ്യോഗികമായി ഉത്തരവായിരിക്കുന്നത്.
റബ്ബർ ഉത്പാദന ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ താങ്ങുവില ഉയർത്തണമെന്ന് കർഷകരും റബ്ബർ ഉത്പാദക സംഘങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

