തിരുവനന്തപുരം: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നാലെ കേരളത്തിലും രാഷ്ട്രീയ പോര് തെരുവിലേക്ക്. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് ബിജെപി മാർച്ച് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്രതിഷേധ മാർച്ച്.
പ്രതിഷേധ സമരം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികവും അത് ഓരോ പൗരന്റെയും അവകാശവുമാണെന്ന് രാജീവ് ചന്ദ്രശേഖർ. എന്നാൽ അക്രമാസക്തമായ സമരങ്ങളും അരാജകത്വവും നിയമലംഘനവും ജനാധിപത്യത്തിന്റെ ഭാഗമല്ലെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

