തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് തടയുന്നതിനായി കർശന നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. റാഗിങ്ങിനിരയായി മരണപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പസുകളിൽ റാഗിംഗിനോ മറ്റ് അതിക്രമങ്ങൾക്കോ ഇരയാകുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഈ ആപ്പ് വഴി നേരിട്ട് പരാതി നൽകാൻ സാധിക്കും.

