മലപ്പുറം കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം

26 July 2026
മലപ്പുറം കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബസിലുണ്ടായിരുന്ന നിരവധിയേറെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

റൊഡ് ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്നാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. നിയന്ത്രണം വിട്ട ബസ് തൊട്ടടുത്തുണ്ടായിരുന്ന കാറിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു.

സംഭവസ്ഥലത്ത് പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമാകാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.