കൽപ്പറ്റ: വയനാട് പനമരം കൈതക്കലിൽ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും ആളുകൾ പോകുന്ന തിരക്കുള്ള സമയത്തായിരുന്നു അപകടം നടന്നത്. അതിനാൽ തന്നെ ഇരു ബസുകളിലും ധാരാളം യാത്രക്കാരുണ്ടായിരുന്നു.
ബസിന്റെ പിൻഭാഗത്തെ ചക്രത്തിനുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന മറ്റൊരു ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, അപകടത്തിന്റെ കൃത്യമായ കാരണം വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.

