തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. സേനയിൽ നിലവിലുണ്ടായിരുന്ന മൂന്ന് അസോസിയേഷനുകളെ പുനഃസംഘടിപ്പിച്ച് രണ്ടാക്കി ചുരുക്കി ഉത്തരവിറക്കി.
ഇതോടെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി. ഇനിമുതൽ കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്നീ രണ്ട് സംഘടനകൾ മാത്രമായിരിക്കും സേനയിലുണ്ടാവുക.
പുതിയ അംഗത്വ രജിസ്ട്രേഷനും തിരഞ്ഞെടുപ്പുകൾക്കുമായി ഡി.ജി.പി അഡ്ഹോക്ക് കമ്മിറ്റികളെ നിയമിക്കും. സെപ്റ്റംബർ 30-നകം യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് നിർദേശം.

