തിരുവനന്തപുരം: ഡൽഹിയിൽ സി.ജെ.പി പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ പോലീസാണ് അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ സെൽ ഐ.ജി പി. പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മോഹൻദാസിന്റെ പരാമർശങ്ങൾ തികച്ചും വ്യക്തിപരമാണെന്നും ആർ.എസ്.എസിന് ഇതിനോട് യോജിപ്പില്ലെന്നും ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി. ശ്രീകുമാർ വ്യക്തമാക്കി. നിലവിൽ ആർ.എസ്.എസിന്റെ ഔദ്യോഗിക ചുമതലകളൊന്നും ഇയാൾ വഹിക്കുന്നില്ലെന്നും സംഘടന അറിയിച്ചു.
സി.ജെ.പി പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലണമെന്നും, സമരത്തിനെത്തുന്ന പെണ്‍കുട്ടികള്‍ ബലാത്സംഗം ഇഷ്ടപ്പെട്ട് വരുന്നവരാണെന്നും ഇയാള്‍ അധിക്ഷേപിച്ചിരുന്നു.

