തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ വിവിധ ചീഫ് തസ്തികകളിലേക്ക് നടന്ന പി.എസ്.സി. നിയമന ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘം (SIT) ആദ്യ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിയമനങ്ങളിൽ ഗുരുതരമായ തട്ടിപ്പുകൾ നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ഐ.ജി. അജീത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലവിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമായി ആരുടെയും പേരുകൾ പരാമർശിച്ചിട്ടില്ലെങ്കിലും, ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ടവരുടെയും പങ്കാളിത്തം വിശദമായി പരിശോധിച്ച് പ്രതിപ്പട്ടിക തയ്യാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

