പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷ: നടന്നത് ആസൂത്രിത അട്ടിമറിയെന്ന് എസ്‌ഐടി

30 July 2026
പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷ: നടന്നത് ആസൂത്രിത അട്ടിമറിയെന്ന് എസ്‌ഐടി

തിരുവനന്തപുരം: കേരള പിഎസ്‌സി നടത്തിയ സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറിയെന്ന് പ്രത്യേക അന്വേഷണ സംഘം (SIT). അർഹരായ ഉദ്യോഗാർത്ഥികളുടെ ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്താതെ ഒഴിവാക്കിയാണ് സിപിഐഎം അനുകൂലിയായ ഒന്നാം റാങ്കുകാരന് വഴിതുറന്നതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

മൂല്യനിർണ്ണയം നടത്താതിരുന്നതോടെ മറ്റ് ഉദ്യോഗാർത്ഥികൾക്ക് 50-ലേറെ മാർക്കുകൾ നഷ്ടമായി. പരാതി നൽകിയ ഉദ്യോഗാർത്ഥിക്ക് മാത്രം 58 മാർക്കാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്.

എല്ലാ ചോദ്യങ്ങളുടെയും മാർക്ക് കൃത്യമായി പരിഗണിച്ചിരുന്നെങ്കിൽ നിലവിൽ ഒന്നാം റാങ്ക് നേടിയ വ്യക്തി ചുരുക്കപ്പട്ടികയിൽ പോലും ഇടംപിടിക്കില്ലായിരുന്നു.