താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കളക്ടറുടെ മുന്നറിയിപ്പ്

1 August 2026
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കളക്ടറുടെ മുന്നറിയിപ്പ്

കൽപ്പറ്റ: വയനാട് ജില്ലയിൽ മഴ കനത്തതോടെ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തി. ലക്കിടി, വൈത്തിരി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്.

അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കും, കോഴിക്കോട് നിന്ന് വയനാട്ടിലേക്കുമുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അഭ്യർത്ഥിച്ചു.