തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഭരണസംവിധാനം സജ്ജമാകണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദ്ദേശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും മുഖ്യമന്ത്രി അവലോകന യോഗം ചേർന്നു.
പ്രത്യേകിച്ച് കനത്ത മഴ മുന്നറിയിപ്പുള്ള ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ സജ്ജരായിരിക്കാൻ കളക്ടർമാർക്ക് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ടെത്തി ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപന ചുമതല റവന്യൂ മന്ത്രി നിർവഹിക്കും.

