സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല; വരുന്ന നാല് ദിവസത്തേക്ക് കൂടി മഴ തുടരും; 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രത നിർദേശം

3 August 2026
സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല; വരുന്ന നാല് ദിവസത്തേക്ക് കൂടി മഴ തുടരും; 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു;  ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തകർത്തെയ്യുന്നത് തുടരുന്നു. വരുന്ന നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിൽ ഉയർന്ന ജാഗ്രതാനിർദേശമായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:


പത്തനംതിട്ട

ആലപ്പുഴ

കോട്ടയം

എറണാകുളം

ഇടുക്കി

മലപ്പുറം

കോഴിക്കോട്

വയനാട്

കണ്ണൂർ

കാസർകോട്

അതേസമയം തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. നാളെയും വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരും. നാളെ (ചൊവ്വ) മുതൽ വ്യാഴം, വെള്ളി ദിവസങ്ങൾ വരെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.