കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു

3 August 2026
കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. നിലവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയിൽവേയുടെ പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയെ അറിയിച്ചു. സിപിഐ(എം) എം.പി ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്ന റെയിൽവേ ഉൽപ്പാദന യൂണിറ്റുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളവയും ഭാവി ആവശ്യങ്ങൾക്ക് പൂർണ്ണമായും പര്യാപ്തമാണെന്നാണ് റെയിൽവേയുടെ നിലപാട്.

സിൽവർ ലൈൻ പദ്ധതിയുമായും ഇ. ശ്രീധരൻ വിഭാവനം ചെയ്ത ഹൈസ്പീഡ് റെയിൽ പദ്ധതിയുമായും മുന്നോട്ട് പോകില്ലെന്ന് കേരള സർക്കാർ നിലപാടെടുത്തതായും ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി സഭയെ അറിയിച്ചു.