തിരുവനന്തപുരം: ദുരന്തമേഖലകളായ പത്തനംതിട്ടയിലെ റാന്നി, ആറൻമുള തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ.
12 മണിയോടെ ആറൻമുളയിലാണ് അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. പ്രദേശത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനവും വിവിധ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളും അദ്ദേഹം നേരിട്ടെത്തി വിലയിരുത്തും.
പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.പ്രളയസാഹചര്യം രൂക്ഷമായിരുന്നപ്പോൾ കട ഉദ്ഘാടനത്തിലും പൊന്നാനിയിൽ സംഘടിപ്പിച്ച സ്വകാര്യ വിരുന്നിലും വി.ഡി. സതീശൻ പങ്കെടുത്തതിനെതിരെ എൽ.ഡി.എഫ് നേതാക്കൾ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

