സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

7 August 2026
സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് പുറപ്പെടുവിച്ച കാലാവസ്ഥാ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

🔴 റെഡ് അലർട്ട്

കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്.

🟠 ഓറഞ്ച് അലർട്ട്

പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.