ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിലുണ്ടായ ദാരുണമായ അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചു.
കോഴിക്കോട് ഡിപ്പോയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് സ്വദേശികളായ ബിജിലേഷ് (താൽക്കാലിക ഡ്രൈവർ), അരുൺ (കണ്ടക്ടർ) എന്നിവരാണ് മരിച്ചത്.

രാവിലെ നിയന്ത്രണം വിട്ട ബസ് റോഡരികിലെ സൂചനാ ബോർഡിൽ ശക്തമായി ഇടിക്കുകയും തുടർന്ന് തലകീഴായി മറിയുകയുമായിരുന്നു. കണ്ടക്ടർ അരുൺ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പരിക്കേറ്റ ഡ്രൈവർ ബിജിലേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു.

