സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കാൻ സർക്കാർ നിർദേശം

8 August 2026
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കാൻ സർക്കാർ നിർദേശം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരങ്ക’ ചടങ്ങുകളിൽ ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കണമെന്ന് നിർദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വിവിധ സർക്കാർ വകുപ്പുകൾക്ക് കത്തയച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഈ നടപടി.

ഓഗസ്റ്റ് 9 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന ‘ഹർ ഘർ തിരങ്ക’ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ പൊതുചടങ്ങുകളിലും വന്ദേമാതരം ആലപിക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.

വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വർഷമെന്ന പ്രത്യേകത കൂടി കണക്കിലെടുത്താണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം.