തിരുവനന്തപുരം: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ സൈബർ ഇടങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ടിജി മോഹൻദാസിന്റെ അറസ്റ്റ് തിരുവനന്തപുരം സൈബർ പോലീസ് രേഖപ്പെടുത്തി.
കൊച്ചിയിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കലാപ ആഹ്വാനം ഉൾപ്പെടെ നാല് ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ 11 മണിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

