കാസർകോട് : കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ മരണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ.
ഈ മാസം ഏഴാം തീയതി രാവിലെ ഓഫീസിലേക്ക് വരുന്നതിനിടെയാണ് എതിർത്തോട് സ്വദേശിനിയായ ആശാലത എലിവിഷം കഴിച്ചത്. ഓഫീസിലും വീട്ടിലും താൻ ഒറ്റപ്പെട്ടുപോയത് മാനസികമായി തളർത്തിയെന്നാണ് ഇവരുടെ മരണമൊഴിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
വിഷം ഉള്ളിൽച്ചെന്ന ആശാലതയെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കണ്ണൂരിലെയും കോഴിക്കോട്ടെയും ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇന്നലെ മരണം സംഭവിച്ചത്.

