നടൻ ദേവൻ ടിവികെയിലേക്ക്; കേരളത്തിൽ പാർട്ടി അധ്യക്ഷനായേക്കും, വിജയ്‌യുമായി കൂടിക്കാഴ്ച സെപ്റ്റംബർ 10-ന്

23 August 2026
നടൻ ദേവൻ ടിവികെയിലേക്ക്; കേരളത്തിൽ പാർട്ടി അധ്യക്ഷനായേക്കും, വിജയ്‌യുമായി കൂടിക്കാഴ്ച സെപ്റ്റംബർ 10-ന്

ചെന്നൈ/തൃശൂർ: ബിജെപിയിൽ നിന്ന് രാജിവെച്ച പ്രമുഖ നടൻ ദേവൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിലേക്ക് (TVK) ചേക്കേറാനൊരുങ്ങുന്നു.

പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ടിവികെ നേതാക്കളും ദേവനും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. പാർട്ടിയുടെ കേരള സംസ്ഥാന അധ്യക്ഷ സ്ഥാനം നൽകാം എന്നാണ് ടിവികെ നേതൃത്വത്തിന്റെ വാഗ്ദാനം.

സെപ്റ്റംബർ 10-ന് ചെന്നൈയിൽ വെച്ച് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ സ്ഥിരീകരിച്ചു. താൻ രാഷ്ട്രീയത്തിൽ ആഗ്രഹിച്ച കാര്യങ്ങളാണ് വിജയ് തമിഴ്‌നാട്ടിൽ നടപ്പിലാക്കുന്നതെന്നും, വലിയൊരു വിഭാഗം യുവാക്കൾ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 8 വരെ തമിഴ്‌നാട് നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച തീയതി നീണ്ടത്. വിജയ്‌യുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകുക.