കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 600 കവിഞ്ഞു. 1,924-ലേറെ പേരെ കാണാതായതായി നേപ്പാൾ ദുരന്തനിവാരണ മന്ത്രാലയം സ്ഥിരീകരിച്ചു.
കാണാതായവരിൽ 320 ഇന്ത്യൻ പൗരന്മാരും 100-ലധികം ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു. ഇതിൽ 8 പേർ മലയാളികളാണ്. വെള്ളപ്പൊക്കത്തിൽ തകർന്ന ജലവൈദ്യുത പദ്ധതിയിലെ ടണലുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ഇന്ത്യയിൽ നിന്നുള്ള പ്രത്യേക വിദഗ്ധ സംഘം ദുരന്തഭൂമിയിലെത്തി.
ദുരന്തമേഖലയിൽ അകപ്പെട്ട 84 ഇന്ത്യൻ പൗരന്മാരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ കുടുങ്ങിയ 63 തൊഴിലാളികളെ രക്ഷപ്പെടുത്തി.

