കണ്ണൂർ: സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ. സമസ്തയുടെ നിലപാട് കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് അവർ ഫെയ്‌സ്ബുക്ക് കുറപ്പിലൂടെ വ്യക്തമാക്കി.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സേവന സ്ഥാപനങ്ങളും നടത്തുന്ന ഒരു പ്രസ്ഥാനത്തിൽ നിന്ന് ഇത്തരം അഭിപ്രായപ്രകടനങ്ങൾ വരുന്നത് ഒട്ടും ശരിയല്ലെന്ന് കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ പൊതുരംഗത്തെ സാന്നിധ്യത്തെ അനാവശ്യമായി നിയന്ത്രിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.

