താമരശ്ശേരി: താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് എഴുപത് തോക്കിൻ തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു. താമരശ്ശേരി പോലീസും എക്സൈസ് റേഞ്ച് സംഘവും നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വീട്ടുടമയുടെ മകൻ കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശിക്ക് വാടകയ്ക്ക് നൽകിയതായി പറയുന്ന വീട്ടിൽനിന്നാണ് മദ്യവും വെടിയുണ്ടകളും കണ്ടെത്തിയത്. എംപാനൽ ഷൂട്ടർമാർ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ തോക്കിന്റെ തിരകളാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. എന്നാൽ സംഭവസ്ഥലത്തുനിന്ന് തോക്ക് കണ്ടെത്താനായിട്ടില്ല.

