എം.കെ. മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ

30 September 2026
എം.കെ. മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ

തിരുവനന്തപുരം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനവും പ്രഖ്യാപനവും ഉണ്ടായത്.

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ പദവിക്കായി നേരത്തെ കോൺഗ്രസ് നേതൃത്വവും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, മുന്നണിയിൽ നടന്ന ചർച്ചകൾക്കൊടുവിൽ ലീഗിന്റെ ആവശ്യത്തിന് യു.ഡി.എഫ്. അംഗീകാരം നൽകുകയായിരുന്നു.