മുഖ്യമന്ത്രിക്കെതിരായ പരസ്യ വിമർശനം: പരാതി എഐസിസിക്ക് നൽകും: അടൂർ പ്രകാശ്

2 October 2026
മുഖ്യമന്ത്രിക്കെതിരായ പരസ്യ വിമർശനം: പരാതി എഐസിസിക്ക് നൽകും: അടൂർ പ്രകാശ്

പത്തനംതിട്ട: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ താൻ നടത്തിയ പരസ്യ വിമർശനത്തിൽ പൂർണ്ണമായി ഉറച്ചുനിൽക്കുന്നതായി യു.ഡി.എഫ് കൺവീനറും എം.പിയുമായ അടൂർ പ്രകാശ്. വിമർശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതാണെന്നും വിഷയം നേരിട്ട് എ.ഐ.സി.സിയെ (AICC) അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണിതെന്നും ആരുമായും കൂടിയാലോചിച്ച ശേഷമല്ല സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും താൻ പറയുന്നത് യാഥാർത്ഥ്യമാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

എം കെ മുനീറായാലും ജി ദേവരാജനായാലും മികച്ച നേതാക്കൾ ആണ്. ചില കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങൾ എനിക്ക് പ്രതികരിക്കാനാവില്ല. താൻ പറഞ്ഞ കാര്യങ്ങൾ ആരും തള്ളിക്കോട്ടെ. വിമർശന ചേരിയിൽ ഞാനൊറ്റക്കാണ്. മുഖ്യമന്ത്രിയുമായി ഒരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.