ശബരിമല യുവതീപ്രവേശ സമയത്ത് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിനെ സന്നിധാനത്തുനിന്ന് ബോധപൂർവം മാറ്റിനിർത്തിയതായി വെളിപ്പെടുത്തൽ. പ്രക്ഷോഭസമയത്ത് യുവതികൾ ദർശനത്തിന് പോകില്ലെന്ന പദ്മകുമാറിന്റെ പരസ്യ നിലപാടാണ് ഭരണനേതൃത്വത്തെ പ്രകോപിപ്പിച്ചത്
തന്റെ കുടുംബത്തിലെ യുവതികൾ ശബരിമലയിൽ പോകില്ലെന്ന പരസ്യ നിലപാട് അദ്ദേഹം പ്രക്ഷോഭ സമയത്ത് എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മകരവിളക്ക് തീർഥാടന സമയത്ത് (2019 ജനുവരി 1) സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടയിൽ ഭരണനേതൃത്വത്തിലെ ഉന്നതൻ വിളിച്ച് അദ്ദേഹത്തെ അടിയന്തരമായി തിരുവനന്തപുരത്തേക്ക് മടക്കിയത്.
അതേസമയം ഐ.ജി. എസ്. ശ്രീജിത്തിനെ മാറ്റിയത്: സന്നിധാനത്തെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഐ.ജി. ശ്രീജിത്തിനോടും ഇതേ ദിവസം അടിയന്തരമായി പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കുകയായിരുന്നു.

