നെടുമ്പാശ്ശേരിയിൽ ആഡംബര കാറിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ

11 October 2026
നെടുമ്പാശ്ശേരിയിൽ ആഡംബര കാറിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ

എറണാകുളം: നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികരായ വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തെ തുടർന്ന് നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാജഗിരി കോളേജിലെ ബി.കോം വിദ്യാർത്ഥിയായ സുഹൈൽ സജീവ് ആണ് പിടിയിലായത്. ഇയാൾ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. അപകടത്തിൽപ്പെട്ട കാർ പോലീസ് കസ്റ്റഡിയിലെടുത്ത് നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക് മാറ്റി.