തിരുവനന്തപുരം: സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. ആദ്യ ഘട്ടത്തിൽ എൽപി സ്കൂളുകളിലായിരിക്കും പുതിയ ക്രമീകരണം നടപ്പാക്കുക. ബാഗുകളുടെ ഭാരത്തിന്‍റെ പത്ത് ശതമാനത്തിൽ താഴെയായി ബാഗിന്റെ ഭാരം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കും.
ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന രീതിയിലായിരിക്കും പുതിയ ടൈംടേബിൾ ക്രമീകരണം. ഇതിനുപുറമെ രണ്ട് സെറ്റ് പാഠപുസ്തകങ്ങൾ തയ്യാറാക്കി ഒന്ന് വീട്ടിലും ഒന്ന് സ്കൂളിലും സൂക്ഷിക്കുന്ന രീതിയും നടപ്പാക്കും. ഡിജിറ്റൽ പഠനസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.

