ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി
ഓരോ കുടുംബത്തിനു വർഷം 25 ലക്ഷം രൂപയുടെ ഇൻഷുറൻസ്.
മകൾക്കൊപ്പം
സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ മകൾക്കൊപ്പം പദ്ധതി.
തൂഫാൻ
ഓപ്പറേഷൻ തൂഫാന് 10 കോടി.
തിരുപ്പതി മോഡൽ
ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കും.
റബ്ബർ താങ്ങുവില 250
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.
മെഡിക്കൽ കോളേജ്
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്.
ഗേൾസ് ഫ്രണ്ട്ലി ക്യാംപസ്
എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിൻ ഉറപ്പ് വരുത്തും. ക്യാംപസുകളെ ഗേൾസ് ഫ്രണ്ട്ലി ആക്കും.
സൈബർ പാർക്ക്
കോഴിക്കോട് സൈബർ പാർക്കിനെ കൊച്ചി ഇൻഫോ പാർക്കിന്റെയും തിരുവനന്തപുരം ടെക്നോപാർക്കിന്റെയും നിലവാരത്തിലേക്ക് ഉയർത്തും.
മലബാറിൽ ഫുട്ബോള്‍ സ്റ്റേഡിയം
ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകാൻ ആധുനിക സജ്ജീകരണങ്ങളോടെ മലബാറിൽ സ്റ്റേഡിയം- 50 കോടി.
പ്രിയദർശിനി
പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.
മെട്രോ
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.
ഫിലിം സിറ്റി
കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കും. രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി.
മിഷൻ സമുദ്ര
മിഷൻ സമുദ്ര പദ്ധതിയ്ക്കായി 400 കോടി.
സിവിൽ സർവീസ് അക്കാഡമി
തൃത്താലയിൽ കെ.ആർ. നാരായണൻ സിവിൽ സർവീസ് അക്കാഡമി.
സ്മാരകം
സലിം കുമാറിന് എറണാകുളത്ത് സ്മാരകം നിർമിക്കാൻ 1 കോടി.
ഗോൾഡൻ അവർ പ്രോജക്ട്
ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഗോൾഡൻ അവർ പ്രോജക്ട്. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ പദ്ധതി.
റീച്ച് കേരള പദ്ധതി
ആരോഗ്യ ടൂറിസം മേഖലയുടെ ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാൻ റീച്ച് കേരള പദ്ധതി. തിരഞ്ഞെടുത്ത മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണ പദവി.
സ്കൈവാക്ക്
കോട്ടയം സ്കൈവാക്ക് പ്രവർത്തനങ്ങൾ പുനഃരാരംഭിക്കും.
മിഷൻ 2036
2036 ലെ ഒളിമ്പിക്സിൽ മത്സരിക്കാൻ പ്രാപ്തിയുള്ള കായിക താരങ്ങളെ വാർത്തെടുക്കാൻ മിഷൻ 2036.
കേരളനോളജ് വാലി
വിദ്യാർഥികൾക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ കണ്ടെത്താൻ കേരളനോളജ് വാലി പദ്ധതി, 100 കോടി രൂപ പ്രഖ്യാപിച്ചു.
സംരഭകർക്കായി ഇൻക്യുബേഷൻ സെന്റർ
പുതുതലമുറ സംരഭകർക്കായി ഇൻക്യുബേഷൻ സെന്റർ – പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ.
ഗ്രാമസഭ ഓണ്‍ലൈൻ
ഗ്രാമസഭയില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ നടപടികള്‍.
തൊഴിലുറപ്പ് പദ്ധതി
തൊഴിലുറപ്പ് പദ്ധതി തുടർന്ന് നടപ്പിലാക്കാൻ 1422.60 കോടി രൂപ.
കാര്‍ബണ്‍ ന്യൂട്രല്‍
കേരളത്തെ 2050 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കും.
ബ്രാന്‍ഡ് കേരളം
സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങള്‍ക്കായി ബ്രാന്‍ഡ് കേരളം.
വിലങ്ങാട് പാക്കേജ്
വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയ്ക്കായി 5 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.
മലയാളം എഐ
മലയാളം എഐ സംരഭത്തിന് 10 കോടി രൂപ.
ഗോള്‍ഡ്
ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബിന് 10 കോടി രൂപ.
ഗ്ലോബൽ ജോബ് വാച്ച് ടവർ
സംസ്ഥാന തല ഫ്യൂച്ചർ സ്കിൽസ് ആൻഡ് എംപ്ലോയ്മെന്റ് ഇന്റലിജൻസ് മിഷന് 2 കോടി.
പാചകകല ഇന്‍സ്റ്റിറ്റ്യൂട്ട്
കേരളത്തില്‍ പാചകകല ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും, 2 കോടി രൂപ വകയിരുത്തി.

