ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ സ്വകാര്യ മത്സ്യസംസ്‌കരണ കേന്ദ്രത്തിലുണ്ടായ വൻ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് പേർ മരിച്ചു.
അപകടത്തിൽ അറുപതിലധികം പേർക്ക് പരിക്കേൽക്കുകയോ ശ്വാസതടസ്സം നേരിടുകയോ ചെയ്തിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
പെരിയപാളയത്തിന് സമീപം കന്നിഗൈപെയറിലുള്ള ‘സെന്റ് പീറ്റേർസ് ആന്റ് പോൾ സീഫുഡ് എക്‌സ്‌പോർട്ട്’ (St Peter’s Paul Seafoods Exports) കേന്ദ്രത്തിലാണ് ഞായറാഴ്ച ഉച്ചയോടെ ദരുണമായ ഈ അപകടമുണ്ടായത്.
വാതകം അതിവേഗം പടർന്നതോടെ തൊഴിലാളികൾക്ക് കടുത്ത ശ്വാസംമുട്ടലും, തലകറക്കവും, ഛർദ്ദിയും അനുഭവപ്പെടുകയും പലരും ബോധരഹിതരായി വീഴുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് മൂന്നംഗ ഉന്നതതല സമിതിയെ നിയോഗിച്ചു.സമിതിയോട് 24 മണിക്കൂറിനകം പ്രാഥമിക റിപ്പോർട്ടും 3 ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

