ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവിയാകും

13 June 2026
ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവിയാകും

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിൽ കരസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, നിലവിലെ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ജൂൺ 30-ന് ഉച്ചയ്ക്ക് ശേഷം ചുമതലയേൽക്കും.

നാഷണൽ ഡിഫൻസ് അക്കാദമി (NDA) പൂർവ്വവിദ്യാർത്ഥിയായ ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്, 1986 ഡിസംബറിലാണ് ആർമേർഡ് കോർപ്സിൽ കമ്മീഷൻ ചെയ്തത്.സൈന്യത്തിന്റെ പ്രധാന സ്ട്രൈക്ക് ഫോർമേഷനുകളിലൊന്നായ സുദർശൻ ചക്ര കോർപ്സിന്റെ കമാൻഡറായും തുടർന്ന് ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.സുപ്രധാന ദേശീയ, അന്തർദേശീയ ഇടപെടലുകൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്.