തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. പുതുക്കിയ ഉത്തരവ് പ്രകാരം ജൂൺ 26 വെള്ളിയാഴ്ചയായിരിക്കും സംസ്ഥാനത്ത് പൊതു അവധി.വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കും.
ജൂൺ 25 വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ മുഹറം വെള്ളിയാഴ്ചയായതിനാലാണ് ഔദ്യോഗിക അവധി ദിവസത്തിലും മാറ്റം വരുത്തിയത്.

