ചരിത്രനേട്ടവുമായി വിഴിഞ്ഞം

24 June 2026
ചരിത്രനേട്ടവുമായി വിഴിഞ്ഞം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ പുതിയ ചരിത്രമെഴുതി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. വാണിജ്യ പ്രവർത്തനം ആരംഭിച്ച് വെറും ഒന്നര വർഷത്തിനുള്ളിൽ തുറമുഖത്ത് എത്തുന്ന ആയിരാമത്തെ കപ്പൽ ഇന്ന് ബെർത്ത് ചെയ്തു.

വൈകിട്ടോടെ തുറമുഖത്തെത്തിയ ഭീമൻ കണ്ടെയ്നർ കപ്പലായ ‘എംഎസ്‌സി ലൂസിയാന’യ്ക്ക് (MSC Luciana) വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്.

തുറമുഖ പ്രവർത്തനം തുടങ്ങി ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ 1000 കപ്പലുകൾ എത്തുന്ന ലോകത്തിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറിയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

വാണിജ്യ പ്രവർത്തനം തുടങ്ങി കൃത്യം ഒൻപതാം മാസത്തിൽ, അതായത് 2025 ഓഗസ്റ്റിൽ തന്നെ വിഴിഞ്ഞം 10 ലക്ഷം ടിഇയു എന്ന റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.