കൊച്ചി: മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ വർഷത്തെ ക്രിസ്മസ് റിലീസായി ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും.
സൂപ്പർതാരം മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് റിലീസ് തീയതി ആരാധകരെ അറിയിച്ചത്.
‘കുടുംബമെന്ന് അയാൾ വിളിക്കുന്ന ആളുകളിൽ അയാളുടെ ലോകം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു’, എന്ന ഹൃദ്യമായ കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ റിലീസ് ചെയ്തത്.പോസ്റ്റിൽ മോഹൻലാലിനൊപ്പം ചിത്രത്തിലെ നായിക മീരാ ജാസ്മിനുമുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും മീരാ ജാസ്മിനും ഒരുമിച്ച് അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ചിത്രത്തിൽ ‘ലൗലജൻ’ എന്ന പോലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.


