ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മൻഹർ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 14-ന് മൂന്നു ഭാഷകളിലായി തിയേറ്ററുകളിൽ റിലീസ് ചെയ്യും. മൻഹർ സിനിമാസും ദുബായിലെ എമിനന്റ് മീഡിയയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ എസ് എഫ് സി ആർട്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, കൈലാഷ്, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ഷാജി പുഷ്പാംഗദൻ, ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാദാസ്, ശ്രുതി, മണക്കാട് ലീല, കൃഷ്ണപ്രിയ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. രജിത്കുമാർ തന്നെയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് ചീഫായും പ്രവർത്തിച്ചിരിക്കുന്നത്.

റിനാസ് നാസർ ഛായാഗ്രഹണവും അബു ജിയാദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന ഡോ. കൃഷ്ണ പ്രിയദർശനാണ്. കിളിമാനൂർ രാമവർമ്മ തമ്പുരാൻ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. കിളിമാനൂർ രാമവർമ്മ തമ്പുരാൻ പശ്ചാത്തല സംഗീതവും ആലാപനവും നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻ, ഹിഷാം കലാഫ്, അഭി എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ:
കല – അഖിലേഷ്, ഷിജു അഭാസ്ക്കർ, കോസ്റ്റ്യും – സിസിലി ഫെർണാണ്ടസ്, മേക്കപ്പ് – ജയൻ സി എം, അസ്സോസിയേറ്റ് ഡയറക്ടർ – ജാഫർ കുറ്റിപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ – ശ്രീധർ, കൊറിയോഗ്രഫി – അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – സെന്തൽ, വിനോദ്, എസ് എഫ് എക്സ് – എൻ ഷാബു ചെറുവള്ളൂർ, ഫസ്റ്റ് കട്ട് – അരുൺ ആന്റണി, സ്റ്റിൽസ് – ഗോപി കൃഷ്ണൻ, ജയന്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് ബി കെ, പോസ്റ്റർ – ജാക്ക് പ്രൊഡക്ഷൻസ്. നിസ്സാര, ബെൻസൺ, സൗണ്ട് ഓ ക്ലോക്ക് (ട്രിവാൻഡ്രം), സി എ ന്ന (ഷാർജ) എന്നീ സ്റ്റുഡിയോകളിലാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായത്. അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ എന്നിവരാണ് ചിത്രത്തിന്റെ പിആർഒമാർ.

